ഐപിഎല്ലിൽ രാ​ജ​സ്ഥാ​ൻ – ബം​ഗ​ളൂ​രു മത്സരം ഇന്ന് നടക്കാനിരിക്കേ സഞ്ജുവിന് വിജയാശംസകളുമായി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മലയാളി താരത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ആകർശകമായ ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്സ് കുറിച്ചിരിക്കുന്നത്.

വീഴാതെ മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇന്ന് എലിമിനേറ്ററിൽ തോൽക്കുന്ന ടീം പുറത്താണ്. ആ​ദ്യ എ​ട്ടി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ബം​ഗളൂരു ഇന്ന് ജയിച്ചാൽ, രാജസ്ഥാൻ റോയൽസിന് തിരികെ മടങ്ങേണ്ടി വരും. ബാറ്റിങ്ങിൽ മലയാളി താരം സ​ഞ്ജു​ തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ.

മു​ഹ​മ്മ​ദ് സി​റാ​ജ് ന​യി​ക്കു​ന്ന ബം​ഗളൂരുവിന്റെ പേ​സ് ബൗ​ളി​ങ് നി​ര​യി​ൽ യാ​ഷ് ദ​യാൽ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ചെ​ന്നൈക്കെ​തി​രെ ബം​ഗ​ളൂ​രു​ ജയിക്കാനുള്ള പ്രധാന കാരണവും യാ​ഷ് ദ​യാലിന്റെ സെൻസിബിൾ ബൗളിങ് തന്നെയായിരുന്നു. ഇന്നു ജയിക്കുന്നത് ആരായാലും, അവർക്ക് ഫൈ​ന​ൽ സ്വപ്നവുമായി ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ത് തയ്യാറെടുക്കാം.