സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിർമിച്ച എ കെ ജി സെന്റർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പുതിയ ഓഫീസിനു മുന്നിൽ ആദ്യ പതാക ഉയർത്തി. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം.