പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തെ ഒറ്റപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . സുരക്ഷാ വീഴ്ചയല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട്. ആശങ്കയിലാണ് ജനങ്ങൾ. കാശ്മീരി ജനത ഒറ്റക്കെട്ടായി അഭിമുഖീകരിച്ചുവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഒറ്റവിഭാഗം മാത്രം ഭീകരവാദത്തിനെതിരെ അണിനിരന്നില്ല, ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിക ലോകം വേണം എന്നാണ് അവരുടെ മുദ്രാവാക്യം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സിപിഐഎം മുന്നിലുണ്ട്. ഭീകരവാദ പ്രസ്ഥാനങ്ങൾക്കെതിരെ അണിനിരക്കണം. ഭീകരവാദികളെ പിടികൂടാൻ ആകണം. ഇത്രയും ദിവസമായിട്ടും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയത് എല്ലാ ചെയ്തികൾക്കും ഉത്തരവാദി സൈന്യമെന്ന് പറയാനെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറ‍‍ഞ്ഞു. ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. ആണവായുധം യുദ്ധത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടുള്ളതല്ല. അത് സർവ്വനാശത്തിലേക്ക് നീങ്ങും. ആണവായുധം കൊണ്ട് ഇന്ത്യയെ നേരിടുമെന്നത് പാകിസ്ഥാന്റെ അല്പത്തതിന്റെ ഭാഗമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറ‍ഞ്ഞു.

കോൺഗ്രസിന്റെയും ബിജെപിയുടെയും ഒന്നാം നമ്പർ ശത്രു സിപിഐഎമ്മാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഭാഗമാണ്. മതരാഷ്ട്രവാദത്തിന്റെ പ്രതിനിധിയാണ് ജമാഅത്തെ ഇസ്ലാമിയെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു .