പ്രതിപക്ഷം ദേശീയ പാത വിഷയത്തെ സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള നീക്കമായി ഉപയോഗിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത തകർച്ചയുടെ ഉത്തരവാദിത്തം ദേശീയപാതാ അതോറിറ്റിക്ക് ആണെന്നും പോരായ്മ ഉണ്ടെങ്കിൽ കൃത്യമായി പരിശോധിച്ച് നടപടി എടുക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ റീൽസ് ഇടുന്നത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി പരിഹസിച്ചു. അത് അദേഹത്തിന്റെ ഫേസ്ബുക്ക് നോക്കിയാൽ മനസ്സിലാകുമെന്നും അയാളാണ് റീല്‍സിനെതിരെ സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തങ്ങൾ കൃത്യമായി വികസനങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ കിളി പാറി ഇരിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.