സംസ്ഥാനത്ത് ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങൾ തന്നെ സംസാരിച്ച് തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം ജനങ്ങൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്.

എന്നാൽ വസ്തുതാ വിരുദ്ധമായ രീതിയിൽ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷമാണെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മെഡിക്കൽ കോളേജിലെ കെട്ടിടം വീണുണ്ടായ മരണത്തിൽ പ്രതികരിക്കവെയായിരുന്നു വീണാ ജോർജിൻ്റെ പ്രതികരണം