ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം പുതിയ വഴിത്തിരിവിൽ. ചിത്രത്തിന്റെ പേര് മാറ്റാമെന്ന് സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതിയിൽ അറിയിച്ചു. ജാനകി എന്നത് ജാനകി വി എന്ന് മാറ്റും. സിനിമയുടെ റിലീസ് വൈകാതിരിക്കാനാണ് പേര് മാറ്റത്തിന് തയ്യാറായതെന്ന് സംവിധായകൻ പറഞ്ഞു.
റിലീസ് നീട്ടിക്കൊണ്ടുപോയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും അണിയറപ്രവർത്തകർ പറഞ്ഞു. സിനിമയിലെ രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു.