കലാഭവൻ നവാസിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിനിമാ, സീരിയൽ താരം കലാഭവൻ നവാസിൻ്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങൾ നൽകി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവർന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്.
നവാസിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് അനുശോചനകുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.