ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ടോൾ പിരിവിന് ആറുമതിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്നും പറഞ്ഞു. ഹർജി വീണ്ടും പരിഗണിക്കും. നിലവിൽ ടോൾ പിരിക്കേണ്ടതില്ലെന്നാണ് കോടതി തീരുമാനം.

ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനപരിശോധിക്കില്ല. പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഗതാഗത കമ്മിറ്റി നൽകിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷക്കരുതെന്നും ഹൈകോടതി തുറന്നടിച്ചു.

കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമെ മുന്നോട്ടു പോകാനാകുകയുള്ളുവെന്നും പ്രശ്നങ്ങള്‍ നിസാരമായി എടുക്കരുതെന്നും നിലവിലുള്ള റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു.