സിപിഐയുടെ കടുത്ത എതിർപ്പ് മറികടന്ന് പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതിൽ പ്രതികരിച്ച് മുന്നണി നേതാക്കൾ. രംഗത്തെത്തി മുന്നണി മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ നടന്നത് എന്നാണ് സിപിഐയുടെ പ്രതികരണം. ഫണ്ടിന് വേണ്ടി പദ്ധതിയി ഒപ്പിട്ടത് ശരിയായില്ലെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് പ്രതികരിച്ചു. ഏകപക്ഷീയ തീരുമാനത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുമെന്നുമാണ് സിപിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ് അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്നും അവർ ആരോപിച്ചു.

വിദ്യാഭ്യാസ വകുപ്പിൻ്റെത് ഗുരുതര വീഴ്ചയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ പറഞ്ഞു. ഇടതുമുന്നണി നിലപാടിനെ ദുർബലപ്പെടുത്തുന്ന തിരുമാനമാണ് സർക്കാർ എടുത്തത്. ഇതിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ടി. ടി. ജിസ്മോൻ അറിയിച്ചു.