ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് പറഞ്ഞു. ബിഹാർ ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 20 വർഷമായി ബിഹാർ ജനത ഒരുപാട് അനുഭവിച്ചു. ഇത്തവണ മഹാസഖ്യം അധികാരത്തിലെത്തുമെന്നും തേജസ്വി പറഞ്ഞു.
തൊഴിലില്ലായ്മക്കെതിരെയാണ് തന്റെ പോരാട്ടം. എല്ലാ കുടുംബത്തിലും സർക്കാർ ജോലി നൽകും. തന്റേത് വ്യാജ വാഗ്ദാനങ്ങളാണെന്ന ബിജെപി വിമർശനം കാര്യമാക്കുന്നില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിജെപി പുറത്താക്കും. എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും എന്നാണ് അമിത് ഷാ പറയുന്നത്. ഉറപ്പായും നിതീഷ് കുമാറിനെ ബിജെപി അവഗണിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്മാറ്റുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു .
