ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ (നവംബര്‍ 1) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂര്‍ത്തിയാക്കി ദേവസ്വം ബോർഡ്. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിനായി അനുവദിക്കുക.