ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇത് അഭിമാനത്തിന്റെ നിമിഷം! വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മുത്തമിട്ടത്.
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, 299 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി. പ്രോടിയാസ് നായിക ലോറ വോൾവാർഡിന്റെ (98 പന്തിൽ 101) ഉജ്ജ്വല സെഞ്ചുറിക്ക് പോലും ടീമിനെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ല.
