കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ അവലോകനം ശശി തരൂർ എംപി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത് ശ്രദ്ധേയമായി. കോൺഗ്രസിന് നിലവിൽ വ്യക്തമായ ദിശാബോധമോ നയങ്ങളോ ഇല്ലെന്നും, പാർട്ടി ഒരു ബദൽ നയം മുന്നോട്ട് വെക്കാതെ വെറും ‘എതിർപ്പ്’ മാത്രമായി മാറുകയാണെന്നും ഈ അവലോകനത്തിൽ നിരീക്ഷിക്കുന്നു.

‘പാവങ്ങളുടെ മിശിഹ’ ആകാൻ ശ്രമിച്ച കോൺഗ്രസ് ബി.ജെ.പിക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും നിരീക്ഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിമർശനാത്മകമായ വിലയിരുത്തൽ ‘യാഥാർത്ഥ്യവും’ ‘ചിന്താപരവുമാണ്’ എന്ന് തരൂർ അഭിപ്രായപ്പെട്ടു.

കൂടാതെ, തരൂരിനെ പാർട്ടിയിൽ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അദ്ദേഹം മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള നേതാക്കളുടെ ആശയധാരയുടെ പ്രതീകമാണെന്നും അവലോകനം വിലയിരുത്തുന്നു.