തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി നൽകിയത്.
മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ടായ സഖ്യം തെരഞ്ഞത് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയും, കോൺഗ്രസ് സ്ഥാനാർത്ഥിയായി വോട്ട് തേടുകയും ചെയ്തതിനുശേഷം ബിജെപി പിന്തുണ തേടിയത് ജനവഞ്ചന എന്ന പരാതിയിൽ പറയുന്നു.
