കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത. കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ .കെഎസ്ആർടിസിയിലെ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം നടത്തും. അർഹരെ കണ്ടെത്തി പ്രമോഷൻ നൽകും. സാമ്പത്തികബാധ്യത വന്നാലും പ്രമോഷൻ നൽകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

അതേസമയം, മന്ത്രി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി വരുമാനം വർധിപ്പിക്കുകയും കൂടുതൽ സർവീസ് വ്യാപകമാക്കുകയും ചെയ്തു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭ്യമാകുന്നുണ്ട്.
മികച്ച സൗകര്യങ്ങളുള്ള ആധുനിക ബസുകൾ നിരത്തിലിറക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സജീവമാക്കുകയും ചെയ്യുന്നുണ്ട്.