മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതിന്റെ നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു. ജലനിരപ്പ് ഉയരും മുൻപ് തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ഷന് വേണ്ടി കുഴൽനാടൻ വൃത്തികേട് പറയുന്നുവെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
ശബ്ദരേഖ തൻ്റേതല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ പുറത്ത് വന്ന ശബ്ദരേഖ തൻ്റേതല്ലെന്ന് ഉറപ്പാണ്. താനല്ല, മാത്യു ടി. തോമസാണ് ഉന്നം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമിച്ച ഓഡിയോയാണ് ഇതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. 2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം.
