നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം.നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപിയുടെ നേതൃത്തില്‍ വ്യാപകമായ മദ്യവും പണവും ഒഴുക്കുന്നു.
ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍ നിന്നും 336 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എന്നാല്‍ കേസെടുത്തപ്പോള്‍ അത് ആറു ലിറ്ററായെന്നുമാണ് ആരോപണം. ബിജെപിയുടെ ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു.
336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റര്‍ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയത്. പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇടപെടുമെന്നാണ് എല്‍ഡിഎഫിന്റെ മുന്നറിയിപ്പ്.
