ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് മാനേജ്മെൻ്റ് അറിയിച്ചു.അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെൻ്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു.
അതേസമയം, ഡോ. റാമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.ക്ലാസിൽ ബോഡി ഷെയ്മിങ് നടത്താറുണ്ട്. ഇയാൾ വിദ്യാർഥികളെ ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിച്ച് അപമാനിച്ചിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
കൂടാതെ, മീറ്റിങ്ങിന് രക്ഷിതാക്കൾ വന്നാൽ പോലും അവരോടും മോശമായാണ് പെരുമാറിയിരുന്നത്. രക്ഷിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് അവരോട് സംസാരിക്കുകയെന്നും റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ലെന്നും അയാൾ ഒരു മൃഗമാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
