സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഓരോ പ്രദേശത്തും രാത്രി അരമണിക്കൂർ വീതമാകും ലോഡ് ഷെഡിങ് ഏർപ്പെടുത്തുക. വൈകിട്ട് 6 മണി മുതൽ അർധരാത്രി 12 മണി വരെയുള്ള സമയത്തിനിടയിലാകും ഈ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക.

കെഎസ്ഇബിയുടെ ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.