സംസ്ഥാനത്ത് പാൽ വില വർധിപ്പിച്ച നടപടിയെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷീര കർഷകരുടെ പ്രതിസന്ധികൾ നേരിട്ടറിയാവുന്ന വ്യക്തിയെന്ന നിലയിൽ അവരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ അമ്മ ഒരു ക്ഷീര കർഷകയായിരുന്നുവെന്നും താൻ പശുവിനെ പരിപാലിക്കുകയും പുല്ല് വെട്ടുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു. നിയമസഭയിൽ ക്ഷീര കർഷകരുടെ വക്താവായി അറിയപ്പെട്ടിരുന്ന തനിക്ക് ഈ മേഖലയോട് പ്രത്യേക മമതയുണ്ട്. പാലിന്റെ വില കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തത് കർഷകരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.