തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി. എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ ഡിഎംകെ സഖ്യം അവസാനിപ്പിച്ച എംഡിഎംകെ, ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരാനാണ് നീക്കം.ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഡിഎംകെ സഖ്യം വിടാൻ എംഡിഎംകെ തീരുമാനിച്ചത്.
എംഡിഎംകെയെ ദുർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയായി രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അതേസമയം പ്രമേയത്തിൽ ടിവികെയിൽ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
