സംസ്ഥാനത്ത് ഇന്ന് ഭാഗികമായ വൈദ്യുതി നിയന്ത്രണം.വൈകുന്നേരം 7 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.400 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചാണ് നിയന്ത്രണം. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.അതേസമയം, നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം മഴ ലഭിച്ചു തുടങ്ങിയതോടുകൂടി നിർത്തലാക്കിയിരുന്നു.