സരിന് വേണ്ടി വീടുകള്‍ തോറും കയറി പ്രചരണം നടത്തും: ഷാനിബ്

പാലക്കാടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിനായി വീടുകള്‍ തോറും കയറി പ്രചരണം നടത്തുമെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ് പറഞ്ഞു. വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോണ്‍ഗ്രസ് മുന്‍ നേതാവ് എ വി ഗോപിനാഥിനെ സന്ദര്‍ശിച്ചു. സരിന്‍ സ്ഥാനാര്‍ത്ഥിയായ ശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ വന്‍ മുന്നേറ്റം ഉണ്ടായെന്ന് ഇരുവരും പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ഷാഫി പറമ്പില്‍ വി ഡി സതീശന്‍ കോക്കസിനെതിരെയുള്ള പോരാട്ടം തുടരും. ഇതിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയ പി സരിന് പിന്തുണ നല്‍കണം. ഇതാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ് മുന്നോട്ട് വയ്ക്കുന്നത്. പാലക്കാടില്‍ സരിന് വിജയം ഉറപ്പിക്കുന്നതിന് ഭാഗമായി ഷാനിബ് വീടുകള്‍ തോറും കയറി പ്രചരണം നടത്തും.

വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോണ്‍ഗ്രസ് മുന്‍ നേതാവ് എ വി ഗോപിനാഥിനെ സന്ദര്‍ശിച്ചു. സരിന്‍ സ്ഥാനാര്‍ത്ഥിയായ ശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ വന്‍ മുന്നേറ്റം ഉണ്ടായെന്ന് ഇരുവരും പറഞ്ഞു. ഷാനിബ് എവി ഗോപിനാഥിന്റെ വീട്ടില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു

28-Oct-2024

ന്യൂസ് മുന്‍ലക്കങ്ങളില്‍

More