ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി രംഗത്ത്. ഇതിന് പിന്നാലെ ആത്മഹത്യകൾ കുറക്കുന്നതിനെ ലക്ഷ്യമിട്ട് 15 മാർഗ നിർദേശങ്ങൾ ആണ് കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം പഠന സമ്മർദം, പരീക്ഷാ സമ്മർദം, സ്ഥാപനപരമായ പിന്തുണയുടെ അഭാവം എന്നിവയെല്ലാം വിദ്യാർഥികളുടെ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ എന്നിവക്ക് ബാധകമാണ്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത മാനസികാരോഗ്യ കൗൺസിലിങ്, പ്രവർത്തനപരമായ പരാതി പരിഹാര സംവിധാനങ്ങൾ, മേൽനോട്ടം തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും കോടതി മാർഗ നിർദേശങ്ങളിൽ ആവശ്യപ്പെടുന്നു.

26-Jul-2025