രാഹുലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും: വി ഡി സതീശൻ
അഡ്മിൻ
പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
രാഹുലിനെതിരായ പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ല. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തുവെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഷാഫി പറമ്പിൽ എംപി ഇന്ന് പരസ്യ പ്രതികരണം നടത്തും. താൻ ഒളിച്ചോടിയിട്ടില്ലെന്നും വോട്ടർ അധികാർ യാത്രയിലായിരുന്നുവെന്നും ഷാഫി പറഞ്ഞു. വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.