ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും 22ന് പരിഗണിക്കും.

ന്യൂ ദല്‍ഹി: ശബരിമല വിഷയത്തിലെ കേസുകള്‍ അടിയന്തിരമായി പരിഗണിക്കില്ലന്നു സുപ്രീംകോടതി, എല്ലാ ഹർജികളും ഇരുപത്തിരണ്ടിനു പരിഗണിക്കും. താന്ത്രിക്കെതിരായി നൽകിയ കോടതിയലക്ഷ്യക്കേസും ഇതിനോടൊപ്പമേ പരിഗണിക്കു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ അടിയന്തിരമായി പരിഗണിക്കാന്‍ കഴിയില്ല, ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുന:സംഘടിപ്പിക്കാനും സാധിക്കില്ല. അതിനാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും 22ന് പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചു. യുവതീ പ്രവേശനം ഉണ്ടായാല്‍ നട അടക്കുമെന്ന് പറഞ്ഞതിന് തന്ത്രി കണ്ഠരര് രാജീവര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തുടങ്ങി അഞ്ചു പേര്‍ക്കെതിരെ അഡ്വ ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് ഹർജി നൽകിയത്. അവരുടെതന്നെ അഭിഭാഷകൻ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു, ഇതിനെതിരെ അടിയന്തിര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചത്. എന്നാൽ ഇതിനുശേഷം മേല്‍ശാന്തിമാരും തന്ത്രിമാരും  കൂടിയാലോചിച്ചു നട അടക്കാനും ശുദ്ധികലശം നടത്താനും തീരുമാനിക്കുകയായിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരെ പുറത്താക്കി മേൽശാന്തി നട അടയ്ക്കുകയും ചെയ്തു.

03-Jan-2019