ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് രാം വിലാസ് പാസ്വാൻ.

ന്യൂ ഡൽഹി : ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലാപാടിനെ തള്ളി സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി(എല്‍.ജെ.പി) നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍. എല്ലാ സ്ത്രീകള്‍ക്കും കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. സ്ത്രീകള്‍ക്ക് ബഹിരാകാശത്ത് വരെ പോകാമെങ്കില്‍ എന്തുകൊണ്ടു അവര്‍ ക്ഷേത്രത്തില്‍ കയറുന്നത് മാത്രം വിലക്കുന്നതിന്നു പാസ്വാൻ ചോദിച്ചു. എല്‍.ജെ.പി ലിംഗ വിവേചനങ്ങള്‍ക്കെതിരാണ് അദ്ദേഹം കൂട്ടിച്ചെർത്തു.


അതേസമയം രാമക്ഷേത്ര വിഷയത്തില്‍ കോടതി എന്താണോ വിധിക്കുന്നത് അത് മുസ്‌ലിംകളും ഹിന്ദുക്കളും അംഗീകരിക്കണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഓര്‍ഡിനന്‍സിനെ പിന്തുണക്കില്ലെന്നും കോടതി തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ സ്വാഗതം ചെയ്ത് കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി ഉദിത് രാജും രംഗത്തെത്തിയിരുന്നു.ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും അതിലുപരി ദളിതനെന്ന നിലയിലും ശബരിമലയില്‍ യുവതീ പ്രവേശം നടന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു എം.പി പറഞ്ഞത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാരിന് അഭിനന്ദനമർഹിക്കുന്നു, ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനോടും യുവതീ പ്രവേശത്തെ എതിര്‍ത്ത് തെരുവിലിറങ്ങുന്ന കേരള ബി.ജെ.പിയോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

 

04-Jan-2019