തന്ത്രിക്കെതിരെ പരാതി

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഏകദേശം ഇരുനൂറോളം വരുന്ന വ്യക്തികളും സംഘടനകളും ചേര്‍ന്ന് ഒപ്പ് വെച്ച പരാതി മുഖ്യമന്ത്രിക്ക് നല്‍കി. ശബരിമല തന്ത്രിയെ പുറത്താക്കി ശബരിമല ക്ഷേത്രം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും പരാതിയില്‍ പറയുന്നു. അരുണാ റോയ്, ആനന്ദ് പട്‌വര്‍ദ്ധന്‍, തീസ്റ്റ സെതല്‍വാദ്, സ്വാമി അഗ്‌നിവേശ്, മേധാപട്കര്‍, കാഞ്ച ഇലയ്യ തുടങ്ങിയ പ്രമുഖരും സംഘടനകളുമാണ് പരാതിയില്‍ ഒപ്പു വെച്ചിരിക്കുന്നത്.


സുപ്രീംകോടതി വിധിയെത്തുടർന്ന് ജനുവരി 2 നാണ് ബിന്ദു കനകദുര്‍ഗ എന്നീ രണ്ടു യുവതികൾ ശബരിമലയിൽക്കയറി ചരിത്രം തിരുത്തിയത്. ഇതിനു പിന്നാലെയാണ് സ്വന്തമിഷ്ടപ്രകാരം മേല്‍ ശാന്തി ശുദ്ധിക്രിയ നടത്തിയത്.

10-Jan-2019