മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറി അതിക്രമം കാണിച്ചാൽ ശക്തമായ നടപടി: മന്ത്രി കെ.ബി ഗണേഷ് കുമാർ

മദ്യപിച്ചതിന്റെപേരിൽ ആരെയും ബസിൽ കയറ്റാതിരിക്കാൻ കഴിയില്ല. വണ്ടിയില്‍ കയറിയാല്‍ മിണ്ടാതിരുന്നോളണം.അതല്ല, സ്ത്രീകളെ ശല്യം ചെയ്യുക,അടുത്തിരിക്കുന്ന യാത്രക്കാന്‍റെ തോളത്ത് ചായുക തുടങ്ങി സഹയാത്രികരെ ശല്യം ചെയ്യുന്നവരെപൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകി.

മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറി അതിക്രമം കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. കണ്ടക്ടറെ ചീത്തവിളിക്കുകയോ വഴക്ക് കൂടുകയോ ചെയ്താലും പൊലീസ് സ്റ്റേഷനിലേക്ക് വിടുമെന്നും മന്ത്രി പറഞ്ഞു.

06-Nov-2025