ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.

ന്യൂ ഡൽഹി: മുന്‍ കേന്ദ്ര പ്രതിരേധ മന്ത്രിയും സമത പാര്‍ട്ടി സ്ഥാപകാംഗവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. ദീർഘകാലമായി മറവി രോഗത്തിനു ചികിത്സയിലായിരുന്നു.1930ല്‍ മംഗലാപുരത്ത് ജനിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിരുന്നു.

29-Jan-2019