വാക്ക് പാലിച്ച് സർക്കാർ: നെല്ല് സംഭരണത്തുക വർദ്ധിപ്പിച്ച നിരക്കിൽ വിതരണം ചെയ്തു തുടങ്ങി

നെല്ല് സംഭരണത്തിൽ നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് വിതരണം ചെയ്തു തുടങ്ങി. വർദ്ധിപ്പിച്ച നിരക്കായ 30 രൂപ അടിസ്ഥാനമാക്കിയാണ് നിലവിൽ തുക നൽകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 33,109 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 7 ജില്ലകളിൽ നെല്ല് സംഭരണം ഇപ്പോഴും തുടരുകയാണ്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയത്.

11-Nov-2025