പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രം; വിവാദ കൂടിക്കാഴ്ചയിൽ ആദ്യമായി പ്രതികരിച്ച് ഇപി ജയരാജൻ
അഡ്മിൻ
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനസു തുറന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പ്രകാശ് ജാവദേക്കറിനെ കണ്ട കാര്യം നേരത്ത വിവാദമായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഇതിന് വിശദീകരണവുമായി ഇപി തന്നെ രംഗത്തെത്തുന്നത്.പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുൻപ് നടന്ന സംഭവം വിവാദമായത്ത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജൻ പറഞ്ഞു.
ദുബായിൽ നടത്തിയ മീറ്റ് ദി പ്രെസ്സിലാണ് ആത്മകഥ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇപി ജയരാജൻ മനസ്സുതുറന്നത്.തന്റെ ആദ്യ പുസ്തക വിവാദത്തിലും ഇപി പ്രതികരിച്ചു. അന്ന് പുസ്തകം പുറത്ത് ഇറങ്ങുന്നു എന്ന വാർത്ത ബോധപൂർവം ഉണ്ടാക്കിയതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചു.
അവർക്ക് ഒന്നും പറയാനില്ലായിരുന്നു. അവർ ഖേദം പ്രകടിപ്പിച്ചു. ഞങ്ങൾ വിശാല മനസ്സുള്ളവരാണ്. അവരോട് തുടർ നടപടി സ്വീകരിച്ചില്ലെന്നും ആസൂത്രിത വിവാദമായിരുന്നുവെന്നും ഇപി പറഞ്ഞു.