'പോറ്റിയെ കേറ്റിയേ' ഗാനം ഉപയോഗിക്കുന്നതിനെതിരെ എ എ റഹിം

കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഗാനത്തെ വിമർശിച്ച് എ എ റഹീം എംപി.തെരഞ്ഞെടുപ്പിലുടനീളം എൽഡിഎഫ് ക്ഷേമവും വികസനവുമാണ് ഉന്നയിച്ചത്. എന്നാൽ കോൺഗ്രസ് പറയാൻ ശ്രമിച്ചത് വിശ്വാസമാണെന്ന് എ എ റഹീം എം പി പറഞ്ഞു.

അനൗൺസ്‌മെന്റിൽ പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവർ ശ്രമിച്ചത്. കോൺഗ്രസിന്റെ ഭരണകാലത്താണെങ്കിൽ ഇത്തരമൊരു നല്ല അന്വേഷണം പോലും നടക്കില്ലെന്ന് എ എ റഹീം പറഞ്ഞു.
പാർലമെന്റിന് മുന്നിൽനിന്ന് കെ സി വേണുഗോപാൽ അടക്കമുള്ള യുഡിഎഫ് എംപിമാർ ഈ പാട്ടാണ് പാടുന്നത്.

കേന്ദ്ര ഏജൻസികളെ കൊണ്ടുവരണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നത്, അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികളെ എന്നാണ് കോൺഗ്രസ് വിശ്വസിക്കാൻ തുങ്ങിയത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും എ എ റഹീം പറഞ്ഞു.

16-Dec-2025