കുമ്മനം രാജശേഖരന്‍ രാജി വച്ചു.

തിരുവനന്തപുരം:   കുമ്മനം രാജശേഖരന്‍ മിസോറാം ഗവർണ്ണർ സ്ഥാനം രാജിവച്ചു. കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് കുമ്മനം അറിയിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരൻ താൻ ആഗ്രഹിച്ചിരുന്നെന്നും കുമ്മനം പറഞ്ഞു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവർണർ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല

നേരത്തെ കുമ്മനം തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍  വന്നിരുന്നു അതിനു പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചത്. കുമ്മനത്തിനാണ് തിരുവനന്തപുരത്തു കൂടുതൽ ജയ സാധ്യതയെന്നും ,അദ്ദേഹത്തേക്കാൾ മികച്ച ഒരു സ്ഥാനാർഥി ഇല്ലായെന്നുമുള്ള നിലപാടാണ് ആദ്യം മുതലേ ആർ എസ് എസ് ന് ഉണ്ടായിരുന്നത്. 

 

08-Mar-2019

ന്യൂസ് മുന്‍ലക്കങ്ങളില്‍

More