ക്രിസ്മസ് ആഘോഷങ്ങളെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന ശ്രമങ്ങൾ നടക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

ക്രിസ്മസ് ആഘോഷങ്ങളെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാധാരണയായി ക്രിസ്മസ് ദിനത്തിൽ അനുവദിച്ചുവരുന്ന അവധി ഒഴിവാക്കി, അതേ ദിവസം ചില നേതാക്കളുടെ ജന്മദിനങ്ങൾ ആഘോഷിക്കാൻ ചില സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ സ്വഭാവമുള്ള പരിപാടികളിൽ സജീവമായി പങ്കുചേരുക എന്നതാണ് പാർട്ടിയുടെ നിലപാടെന്നും, സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങളിൽ എല്ലാവരോടും ഒപ്പം നിൽക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ വർഷത്തിലേക്ക് സമൂഹം കടക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം ആഘോഷങ്ങളിൽ പങ്കാളികളാകുന്നതായും അദ്ദേഹം വ്യക്തമാക്കി.

24-Dec-2025