രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുത്: പി.ജെ. കുര്യൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വൻ അഴിച്ചുപണി വേണമെന്ന നിലപാടുമായി മുതിർന്ന നേതാവ് പി.ജെ. കുര്യൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച യുവത്വത്തിന് പ്രാധാന്യം നൽകുന്ന നയത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് ഒരു ഡസനോളം ആളുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്തവണ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ സാധ്യത കുറവാണെന്നും 50 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ മുൻകൂട്ടി നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്നും തിരഞ്ഞെടുപ്പിൽ ഭാഷയോ സൗന്ദര്യമോ അല്ല മാനദണ്ഡമാകേണ്ടതെന്നും കുര്യൻ കൂട്ടിച്ചേർത്തു.

02-Jan-2026