രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

നവകേരള സൃഷ്ടിക്കായി ജനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുത്തോടെ മുന്നേറുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തള്ളിപ്പറയുന്നവർക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നവകേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

110-ലധികം സീറ്റുകൾ നേടി എൽ.ഡി.എഫ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷത്തിന് ജനമനസ്സുകളിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര കലഹങ്ങളിലും പടലപ്പിണക്കങ്ങളിലും ഉലയുന്ന യു.ഡി.എഫിന് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണെന്ന് എം.വി. ഗോവിന്ദൻ പരിഹസിച്ചു. വികസനത്തിന് വോട്ട് ചെയ്യുന്ന കേരളത്തിലെ ജനത ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളും വോട്ടായി മാറുമെന്നും, പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.

22-Mar-2026