വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണങ്ങൾ നടത്തുന്നു: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്നും ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങൾ പാലിക്കുന്നതിലാണ് ഈ സർക്കാരിന്റെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്ന് കേരളത്തിലില്ല. പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ ചരിത്രമാണ് ഈ സർക്കാരിനുള്ളത്. യുഡിഎഫ് ഭരണകാലത്ത് 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടന്ന അവസ്ഥയുണ്ടായിരുന്നു. അന്ന് തകർന്നുപോയ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളെ ഈ സർക്കാർ വീണ്ടെടുതെന്നും പിണറായി വിജയൻ വ്യക്തമാക്കി.