നുണകൾ പറയുന്നതിൽ അസാധാരണ ശേഷിയുള്ള വ്യക്തിയാണ് വി.ഡി സതീശൻ: മന്ത്രി പി രാജീവ്
അഡ്മിൻ
കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി രാജീവ് , പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നുണകൾ പ്രചരിപ്പിക്കുന്നതിൽ അസാധാരണ കഴിവുള്ള വ്യക്തിയാണ് സതീശനെന്നും, വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും രാജീവ് പറഞ്ഞു.
ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയ വികസന പദ്ധതികളെക്കുറിച്ച് യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഈ വിഷയങ്ങളിൽ വസ്തുതകൾ സഹിതം വിശദീകരിച്ചപ്പോൾ മറുപടി പറയാനാകാതെ സതീശൻ നിശബ്ദനായിരുന്നുവെന്നും, പിന്നീട് പുറത്തുവന്ന് അതേ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും രാജീവ് വിമർശിച്ചു.
വികസന ചർച്ചകളിൽ നിന്ന് മാറി നിൽക്കുന്ന കോൺഗ്രസ്,ശബരിമല ക്ഷേത്രം പോലുള്ള വിഷയങ്ങൾ ഉയർത്തി വോട്ടുകൾ നേടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.