എഫ്‍സിആർഎ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം; വ്യാപകമായ പ്രതിഷേധം ഉയർന്ന് വരുന്നു: എംഎ ബേബി
അഡ്മിൻ
കേന്ദ്രത്തിന്റെ എഫ്‌സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണെന്ന് എം.എ. ബേബി. മനുഷ്യാവകാശ സംഘടനകളെയും ഈ ഭേദഗതി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം കൊണ്ടുവന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചത് ഇന്ദിരാ ഗാന്ധി ആണെങ്കിലും, ഇപ്പോഴത്തെ ഭേദഗതി വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്‌എസ് ന് ബാധകമല്ലെന്നുമാണ് വിമര്‍ശനം.
ബി ജെ പിയുടെ മാനിഫെസ്റ്റോ കാണുമ്പോള്‍ 2014-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണവും വാഗ്ദാനങ്ങളും ഓര്‍മ്മവരുന്നതായി എം.എ. ബേബി പറഞ്ഞു. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പിന്നീട് നടപ്പായില്ലെന്നും, അവ കപട വാഗ്ദാനങ്ങളായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
2016-ല്‍ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബി ജെ പി അക്കൗണ്ട് തുറന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ, പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് അന്നപൂര്‍ണാദേവി ക്ഷേത്രത്തിൽ 300 വര്‍ഷമായി നടന്നുവരുന്ന അന്നദാനം മുടങ്ങിയതായി വിവരം ലഭിച്ചതായും എം.എ. ബേബി പറഞ്ഞു. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലുണ്ടായ ഈ സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നും, പാചകവാതക ക്ഷാമത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.