മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ എൽ ഡി എഫ്

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ചാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.

രാഷ്ട്രീയം പറയുന്നതിന് പകരം മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽ ഡി എഫ് തീരുമാനം.

02-Apr-2026