നേമം: വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്

നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്.സംഭവത്തിൽ എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് തപാൽ വഴിയും സ്വകാര്യ കാർഗോ സർവീസുകൾ വഴിയും വൻതോതില്‍ പണമെത്തുന്നുവെന്നാണ് പരാതി.

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ വൻതോതിൽ പണവും മറ്റ് പാരിതോഷികങ്ങളും ഉണ്ടെന്നും എൽഡിഎഫ് ആരോപിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലും പരിശോധനയും വേണമെന്നാണ് പരാതിയിലെ ആവശ്യം.

05-Apr-2026