മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പറഞ്ഞ ഡാഷിൽ മലയാളിക്ക് ഇഷ്ടമുള്ളത് എന്തും പൂരിപ്പിക്കാം: ജോൺ ബ്രിട്ടാസ്
അഡ്മിൻ
തെരഞ്ഞെടുപ്പ് അട്ടിമറിയെ ലക്ഷ്യമിട്ട് തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് ആയിരം കോടി രൂപ കൊണ്ടുവന്നുവെന്ന ആരോപണം ഉന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരെ വിളിച്ച് രേവന്ത് റെഡ്ഡി ഈ തുക ആവശ്യപ്പെട്ടുവെന്നും, ചിലർ അത് റെക്കോർഡും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പറഞ്ഞ ഡാഷിൽ മലയാളിക്ക് ഇഷ്ടമുള്ളത് എല്ലാം പൂരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു . ജനവിധിയിലൂടെ തെരഞ്ഞെടുത്ത കേരളത്തിലെ നേതാവിനെ ആക്ഷേപിക്കുന്നതിന്റെ അധികാരം രേവന്ത് റെഡ്ഡിക്ക് എവിടെ നിന്നുണ്ട് എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി.
“കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള അധികാരം തെലങ്കാനയിലെ നേതാവിനെയാണോ നൽകിയിരിക്കുന്നത്? മലയാളികളുടെ ആത്മാഭിമാനത്തിന് തകർച്ചയായി ഇത്. തെലങ്കാനയിലെ നേതാവിനെ കൊണ്ടുവന്നു കേരളത്തിലെ കോമാളി വേഷമിട്ട് പ്രചരണം നടത്തിയത് അപമാനകരമാണ്,” ഡോ. ബ്രിട്ടാസ് വിമർശിച്ചു.