യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ എസ് നൂസുർ സിപിഐ എമ്മിൽ ചേർന്നു. വിദ്യാർത്ഥി കാലം മുതൽ ഏകദേശം 20 വർഷത്തോളം കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും, പാർട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയുടെ മതേതര മൂല്യങ്ങളും രാഷ്ട്രീയ അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് വിമർശിച്ച നുസൂർ, പാർട്ടിയുമായി ഇനി യാതൊരു ബന്ധവും തുടരില്ലെന്നും അറിയിച്ചു. കുറച്ച് വോട്ടുകൾക്കായി കോൺഗ്രസ് വർഗീയ കക്ഷികളുമായി കൈകോർക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഐ(എം)ക്ക് മാത്രമേ കഴിയൂ എന്ന നിലപാടിലാണ് താൻ പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്നും, ഇനി പാർട്ടിയുടെ പ്രവർത്തകനായി സജീവമായി പ്രവർത്തിക്കുമെന്നും നുസൂർ പറഞ്ഞു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് നുസൂറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

13-Apr-2026