ആലപ്പുഴ: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമിര്‍ജിത്ത് കൗര്‍. മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യം പിന്നോട്ടാണ് പോകുന്നത്. ജിഡിപി അഞ്ച് ശതമാനം താഴെയായി. ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയാണ്. ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർത്തു. കാര്‍ഷിക രംഗവും തകര്‍ന്നു. ഐടി, ടെക്‌സ്റ്റൈല്‍, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളും രൂക്ഷമായ പ്രതിസന്ധിയിലായി. രാജ്യവും ഇവിടുത്തെ തൊഴിലാളികളും ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലഘട്ടവുമില്ല. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറക്കുന്നത് രാജ്യത്തെ സമ്പത്ത് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.
തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പടിപടിയായി ശ്രമിക്കുന്നതെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു.