കലയുടെ മാമാങ്കത്തിന് കാ​ഞ്ഞ​ങ്ങാ​ട്ട്​ കൊടിയേറി

​ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ല​മ​യു​ടെ കാസർകോടൻ മ​ണ്ണി​ൽ സ്കൂൾ കലോത്സവത്തിന് കൊടിയേറി. നാ​ല്​ പ​ക​ലി​ര​വു​ക​ളി​ൽ ഇനി പ​ട​രു​ന്ന​ത് ക​ല​യു​ടെ പ​രി​മ​ളം. ക​ല​യും ക​ലാ​കാ​ര​നും കാ​ഴ്ച​ക്കാ​ര​നും ഒ​ന്നാ​കു​ന്ന സു​ന്ദ​ര മു​ഹൂ​ർ​ത്തം. തെ​ക്കേ​യ​റ്റ​ത്തെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ലാ​കൗ​മാ​രം ഒ​ഴു​കി​യെ​ത്തി​യ കാ​സ​ർ​കോ​ട​ൻ മ​ണ്ണി​ൽ വി​രി​യുന്ന​ത് അ​റു​പ​താ​മ​ത് സ്കൂ​ൾ ക​ലോ​ത്സ​വം.
 
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. പ്രധാന വേദിയായ ഐങ്ങോത്തെ  മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ  സ്വാഗത ഗാനത്തോടെ ഉദ്‌ഘാടനച്ചടങ്ങുകൾ തുടങ്ങി. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തും.നടൻ ജയസൂര്യ,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്‌മോൻ ഉണ്ണിത്താൻ എം പിഎന്നിവർ പങ്കെടുക്കുന്നു.
 
60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിനൊപ്പം  വിദ്യാർഥികൾ നൃത്തച്ചുവട്‌ വച്ചു . പ്രശസ്‌ത സംഗീതജ്ഞൻ  കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ സ്വാഗതഗാനം ഒരുക്കിയത്‌. വടക്കിന്റെ കലാരൂപമായ മംഗലം കളി, പൂരക്കളി, പുള്ളുവൻ പാട്ട്‌ എന്നിവയൊക്കെ സമന്വയിപ്പിച്ച ഗാനത്തിന്റെ രചയിതാവ്‌  മഹാകവി കുട്ടമത്തിന്റെ ചെറുമകനും അധ്യാപകനുമായ മണികണ്‌ഠദാസാണ്‌.   ശാസ്‌ത്രീയ നൃത്തങ്ങളും തിരുവാതിര, ഒപ്പന, കഥകളി എന്നിവയൊക്കെ ചേർന്ന സ്വാഗത നൃത്തം വേറിട്ട അനുഭവമായി.
 
സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും.
 
ക​ല​യു​ടെ പു​തു​വ​സ​ന്തം എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന കൗ​മാ​രം ഇനി 28 വേ​ദി​ക​ളി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തും. 12000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ക​ല​യു​ടെ പു​തി​യ കേ​ര​ള സൃ​ഷ്​​ടി​ക്ക് ഭാ​ഷ സം​സ്കാ​ര വൈ​ജാ​ത്യ​ത്തി​​​െൻറ ഭൂ​മി​ക​യി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. 239 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. അ​പ്പീ​ൽ വ​ഴി ഇ​തു​വ​രെ 280 ഇ​ന​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രി​ന​ത്തി​ന് മൂ​ന്ന്​ വി​ധി​ക​ർ​ത്താ​ക്ക​ൾ വീ​തം 717 വി​ധി​ക​ർ​ത്താ​ക്ക​ളാ​ണു​ള്ള​ത്.
 
വി​ധി​നി​ർ​ണ​യ​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​വ​ണ വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഐ​ങ്ങോ​ത്താ​ണ് പ്ര​ധാ​ന വേ​ദി

28-Nov-2019