തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സിപിഐ എമ്മി ന്റെ സമരത്തില്‍ പങ്കെടുത്തത്

കേന്ദ്ര സര്‍ക്കാരിന്റെ  ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ എം   നടത്തുന്ന സമരത്തില്‍
പിന്തുണയുമായി തലസ്ഥാനത്ത് ബിജെപി  കൗണ്‍സിലറും.തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സിപിഐ എമ്മി ന്റെ സമരത്തില്‍ പങ്കെടുത്തത്.

ബിജെപി യും മോഡി സര്‍ക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാടിനെ വഞ്ചിച്ച ബിജെപി ക്കൊപ്പം നില്‍ക്കാന്‍മനസാക്ഷിയുള്ള ആര്‍ക്കും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

23-Aug-2020