ആത്‌മഹത്യയാണെന്ന്‌ സംശയിക്കുന്നു

വര്‍ക്കലയില്‍ ദമ്പതികളേയും മകളേയും വീടിനുള്ളിൽ പൊള്ളലേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തി.  വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26)എന്നിവരാണ്‌ മരിച്ചത്‌.ആത്‌മഹത്യയാണെന്ന്‌ സംശയിക്കുന്നു.

ലര്‍ച്ചെ മൂന്നോടെയാണ്‌ അയൽക്കാർ തീപടർന്നത്‌ കണ്ടത്‌. തുടർന്ന്‌ ഫയര്‍ഫോഴ്‌സെത്തി  വീട്ടിനുള്ളില്‍ കയറി തീയണക്കുകയായിരുന്നു. . ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും മകളുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

ശ്രീകുമാര്‍ കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയും. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. ഇവർക്ക്‌ കട ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

15-Sep-2020