ഉത്തർ പ്രദേശിലെ ദളിത് പെണ്‍കുട്ടിയുടെ മരണം പ്രതിഷേധം രൂക്ഷം.
അഡ്മിൻ
ഹത്രാസ്സ്: ഉത്തർ പ്രദേശിലെ ഹത്രാസ്സിൽ ദളിത് പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു .ഹത്രാസില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി പോലീസ് നിഷേധിച്ചു. എം പി മാരുടെ സന്ദർശനത്തിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീട് മാത്രമല്ല ആ ഗ്രാമം മുഴുവനായും യോഗിയുടെ പോലീസ് അടച്ചതായാണ് പുറത്ത് വരുന്ന വാർത്തകൾ .
ഇതിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്‌കര്‍ രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്. പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, എന്നായിരുന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞത് .
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുകയാണ്.