ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം
അഡ്മിൻ
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളും വെബിനാറുകളും നടക്കും.
കേരളത്തില്‍ ഉടനീളം എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ രക്തപതാക ഉയര്‍ത്തും. ആരോഗ്യ വകുപ്പ് പ്രോട്ടോക്കോള്‍ പ്രകാരം അഞ്ച് പേര് വീതം കൊവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വെബിനാര്‍ സംഘടിപ്പിക്കും.
റഷ്യയിലെ താഷ്കന്റില്‍ 1920 ഒക്ടോബര്‍ 17ന് രൂപീകൃതമായതാണ് സി.പി.എം ഔദ്യോഗികമായി കണക്കാക്കുന്നത്. പക്ഷെ സി.പി.ഐ സ്ഥാപക സമ്മേളനമായി 1925ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനത്തെയാണ് കണക്കാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.